മുംബൈ: ഉപഭോക്തൃ കേന്ദ്രീകൃത നിക്ഷേപസ്ഥാപനമായ എൽ കാറ്റർട്ടണ്‍ ഇന്ത്യൻ ലഘുഭക്ഷണ വിപണിയിലെ മുൻനിരക്കാരായ ഹൽദിറാംസുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെടുകയും നിക്ഷേപം നടത്തുകയും ചെയ്തു.
എൽ കാറ്റർട്ടണ്‍ എത്ര തുകയാണെന്ന് നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സിംഗപ്പുർ ആസ്ഥാനമായുള്ള ടെമാസെക്, ആൽഫ വേവ് ഗ്ലോബൽ, യുഎഇയുടെ ഐഎച്ച്സി എന്നിവയ്ക്കുശേഷം ഹൽദിറാംസിൽ ഓഹരി പങ്കാളിത്തം നേടുന്ന നാലാമത്തെ ബാഹ്യനിക്ഷേപകരാണ് എൽ കാറ്റർട്ടണ്‍.